
കോട്ടയം : രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണം നഷ്ടമായി കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇന്നലെ മണിമല പള്ളിപ്പടിയ്ക്ക് സമീപപമായിരുന്നു അപകടം. ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |