SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

ജലശുദ്ധീകരണ  യന്ത്രം നൽകി

jala
ജലശുദ്ധീകരണ യന്ത്രം നൽകി

വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഗവ.ആശുപത്രിയ്ക്ക് ജലശുദ്ധീകരണ യന്ത്രം നൽകി. ക്ലബ് പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.രേഖ സുനിൽ സ്വാഗതം പറഞ്ഞു. മുൻ റോട്ടറി അസി. ഗവർണർ എസ്. ഷൈൻ കുമാർ പദ്ധതിവിശദീകരണവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീതു ശശിധരൻ മുഖ്യപ്രസംഗവും നടത്തി. കുര്യൻ ജേക്കബ്, ജോഷി ജോസഫ്, ഐസക് പി.വി, സജിത് സുഗതൻ,സോഫി ജോസഫ്, വർഗീസ് ഐസക് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL