പങ്ങട : ഉണർവ് വയോജന സമിതിയുടെ ആഭിമുഖ്യത്തിൽ യോഗാ പരിശീലന പ്രദർശനവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ഇന്ന് രാവിലെ 9.30 ന് പങ്ങട സെന്റ് മേരീസ് യാക്കോബായ പള്ളി ഹാളിൽ നടക്കും. ഉണർവ് വയോജന സമിതി പ്രസിഡന്റ് ഫിലിപ്പ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് വിനോദ് ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ജേക്കബ് ചെറിയാൻ അനുഗ്രഹപ്രഭാഷണം നടത്തും. 17-ാം വാർഡ് അംഗം ടി.എ ആന്റണി മുഖ്യപ്രഭാഷണം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |