SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

അഗാപ്പെ: സംവാദം

natkom
കുമരകത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് അഗാപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളുമായി സംവദിക്കുന്ന നാട്ടകം സുരേഷ് എം.എൽ.എ.

കുമരകം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കുമരകത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് അഗാപ്പെ ഡേ കെയർ സെന്ററിലെ കുട്ടികളുമായി നാട്ടകം സുരേഷ് എം.എൽ.എ സംവദിച്ചു. കുമരകം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണവും നിർവഹിച്ചു. കുമരകം വള്ളറപ്പള്ളി വികാരി ഫാ.ഫിലിപ്പ് കരിശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കുര്യാക്കോസ്, ബിജു ടി.ചാക്കോ, ഷൈല തോമസ്, സി.പി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL