
വൈക്കം : കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയ്ക്ക് രൂപം നൽകണമെന്ന് കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. സർക്കാർ നിഷേധാത്മക നിലപാടുകൾ സ്വീകരിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മത്സ്യഫെഡ് ബോർഡ് മെമ്പർ പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സബ് കമ്മിറ്റി കൺവീനർ കെ.കെ.രമേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.യേശുദാസ് പറപ്പള്ളി, നിർമ്മല ശെൽവരാജ്, പുഷ്‌ക്കരൻ, വീണ അജി, ഷാനവാസ് മുഹമ്മ , ശിവദാസൻ , ചന്ദ്രബോസ്, പുഷ്പൻ, കമലാസനൻ, ബാബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |