SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

പകർച്ചവ്യാധി പ്രതിരോധം

fever

പനച്ചിക്കാട് : പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത്. പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലോചന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.സി ബെഞ്ചമിന്റെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്തിന്റെ പരിധിയിലുള്ള ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രം നടത്തിപ്പുകാർ, കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി ഉടമകൾ, ജലനിധി കൺവീനർമാർ, ബേക്കറി, തട്ടുകട ഉടമകൾ, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ നടത്തിപ്പുകാർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL