വൈക്കം : നഗരത്തിന്റെ നവീകരണത്തിനായി പുതിയ പദ്ധതികൾ നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു. വേൾഡ് ബാങ്കിന്റെ സഹായത്തോടെ 22 ലക്ഷം രൂപ മടക്കി നഗരസഭാ ശ്മശാനം നവീകരിക്കും. വൈക്കം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നഗരത്തിലെ മുഴുവൻ വാർഡുകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തും. വൈക്കം ബീച്ചിലെ എഫ്.എം റേഡിയോ പ്രവർത്തനക്ഷമമാക്കും. തെരുവുനായ ശല്യത്തിന് പരിഹാരമായി എ.ബി.സി പ്രോഗ്രാം നടപ്പിലാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജീവനക്കാരെ നിയമിക്കുമെന്ന് ചെയർമാൻ കെ.ജി.അബ്ദുൽസലാം റാവുത്തർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |