SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

വ്യാപാരികൾക്ക് അടിയന്തര നഷ്ടപരിഹാരമെത്തിക്കണം

കോട്ടയം: മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം നേരിട്ട പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വ്യാപാരികൾക്ക് സർക്കാർ അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. നൂറുകണക്കിന് സ്ഥാപനങ്ങൾ പൂർണമായും തകർന്നു. ഓണം വിപണി മുന്നിൽക്കണ്ട് ഭൂരിഭാഗം വ്യാപാരികളും വലിയ തോതിൽ ചരക്കുകൾ സംഭരിച്ചിരുന്നു. അർഹരായ എല്ലാ വ്യാപാരികൾക്കും നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL