കോഴിക്കോട്: വീശിയടിച്ച കാറ്റിലും ശക്തമായ വേനൽമഴയിലും കോഴിക്കോട് ജില്ലയിൽ രണ്ടുകോടിയുടെ നഷ്ടം. മേയ് ഒന്നുമുതൽ ഇന്നലെ വരെയുള്ള കൃഷിവകുപ്പിന്റെ കണക്കിലാണ് ഇത്രയും നാശനഷ്ടം രേഖപ്പെടുത്തിയത്. വിളവിറക്കിയ 8,043 കർഷകരുടെ 309.67 ഏക്കറിലെ 2,052.4 കോടി രൂപയുടെ കൃഷിയാണ് മഴ കവർന്നത്. ഏക്കറുകണക്കിന് പച്ചക്കറിയും ഏത്തവാഴയും കുരുമുളകും കപ്പയും നിലംപൊത്തി. ഇതോടെ സ്ഥലംപാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകർ കടക്കെണിയിലായി. വിവിധ ഭാഗങ്ങളിലായി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാവുകയും കാറ്റിലും മഴയിലും നിരവധി കാർഷിക വിളകൾ നശിക്കുകയും ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. 235.83 ഹെക്ടർ പ്രദേശത്തെ കൃഷി പൂർണമായും നശിച്ചു. 1,632.59 കോടിയുടെ നാശനഷ്ടമാണ് ഇവിടെ മാത്രമുണ്ടായത്.
നശിച്ചത് കൂടുതൽ വാഴ
വാഴ, തെങ്ങ്, പച്ചക്കറി, നെൽകൃഷി തുടങ്ങിയവയാണ് പ്രധാനമായും നശിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വാഴ കൃഷിക്കാണ്. കുലച്ചതും കുലയ്ക്കാത്തതുമായ നിരവധി വാഴകളാണ് നിലംപൊത്തിയത്. നിരവധി കർഷകർക്ക് കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ വിളവെടുപ്പ് പോലും നടത്താനായില്ല. മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ നഷ്ടം ഇനിയും വർദ്ധിക്കാമെന്ന ആശങ്കയിലാണ് കർഷകർ. വിലയിടിവും രോഗബാധയും കാരണം കർഷകർ പൊതുവേ ദുരിതത്തിലാണ്. മഴയെ തുടർന്ന് ടാപ്പിംഗ് നിലച്ചിട്ടു ദിവസങ്ങളായി. അടയ്ക്ക, തേങ്ങ എന്നിവ വിളവെടുത്താൽതന്നെ മഴ തുടരുന്നതിനാൽ ഉണക്കാൻ പോലും സാധിക്കുന്നില്ല. കൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭം മാത്രം കണ്ട് ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃഷി തുടങ്ങിയവരാണ് ബഹുഭൂരിപക്ഷം കർഷകരും. മഴ തിരിച്ചടിയായതോടെ തുക തിരിച്ചടക്കാൻ യാതൊരു മാർഗവുമില്ലാത്ത അവസ്ഥയിലാണ് ഇവർ. അതിനിടെ കാർഷികവിളകൾക്കുണ്ടാകുന്ന രോഗബാധയും കർഷകർക്കു തിരിച്ചടിയാവുകയാണ്.
നാശം ഇങ്ങനെ
ബ്ലോക്ക്....നാശം നേരിട്ട ഏരിയ (ഹെക്ടർ)..................നഷ്ടം സംഭവിച്ച കർഷകർ...........നഷ്ടം (ലക്ഷം) കാക്കൂർ..........4.58........................................................187..........................................................13.84 കൊടുവള്ളി.....7.59.......................................................278...........................................................69.46 കൊയിലാണ്ടി.....0.24...................................................79...............................................................2.26
കോഴിക്കോട്..........0.72...............................................13...............................................................1.88
മുക്കം.........................12.11...............................................334...........................................................118.04
പേരാമ്പ്ര...................13.26.............................................863.............................................................79.56
തിക്കോടി.................5.85................................................549.............................................................20.46
തോടന്നൂർ..............17.17..............................................631..............................................................97.14
തൂണേരി..................8.02.............................................32..................................................................3.00
ഉള്ള്യേരി....................4.30...........................................252...................................................................14.17
കുന്നുമ്മൽ...............235.83..........................................4,825........................................................1,632.59(കോടി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |