SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

കലാലയങ്ങളിൽ ഒരു മില്യൻഗോൾ

news-
ലഹരിക്കെതിരെയുള്ള തൂഫാൻ പദ്ധതിയുടെ ഭാഗമായി കലാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു മില്യൻ ഗോള്‍ ദേവര്‍കോവില്‍ കെ വി കെ എം എം യു പി സ്കൂളിൽ കെ എം അഭിജിത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

തൊട്ടിൽപ്പാലം: കേരള സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടമായി നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി കലാലയങ്ങളിൽ ഒരു മില്യൻ ഗോൾ എന്ന പരിപാടിയിൽ ദേവർകോവിൽ കെ.വി.കെ.എം.എം യു.പി സ്‌കൂളും പങ്കാളിയായി. കെ.എം അഭിജിത്ത് എം.എൽ.എ ആദ്യ ഗോളടിച്ച് ഉദ്ഘാടനംചെയ്തു. ഇതിന് പിന്നാലെ ജനപ്രതിനിധികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഗോളി പോസ്റ്റിലേക്ക് പന്ത് പായിച്ചു. പ്രധാനദ്ധ്യാപകൻ വി.നാസർ, ബ്ലോക്ക് മെമ്പർ സന്ധ്യ കരണ്ടോട്, വാർഡ് മെമ്പർ പി.വി റസീന, പി.ടി.എ വൈസ് പ്രസിഡന്റ് കുനിയേൽ അസീസ്, കെ.പി കുഞ്ഞമ്മദ്, ഒ.രവീന്ദ്രൻ, കെ.കെ ഹാരിസ്, പി.റംല, എം.കെ അൻവർ, കെ.പി ശംസീർ, പി.വി നൗഷാദ്, ഷജില.പി നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL