കൊടുവള്ളി: റീ-നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി നീറ്റ് മാതൃകാപരീക്ഷ സംഘടിപ്പിച്ചു. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പി.കെ ഫിറോസ്. എം.എൽ.എയുടെ 'കമോൺ കൊടുവള്ളി' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കാവശ്യമായ അക്കാദമിക് മാർഗനിർദേശങ്ങളും സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. നൗഫൽ പുല്ലാളൂർ, ടി. അഷ്റഫ് , അൻസാർ ഓമശ്ശേരി, ശബ്‌ന, ഹിഷാം, അനസ്, മിസ്ബാഹ് കൈവേലിക്കടവ്, റിസ്വാൻ പട്ടിണിക്കര, നിസാം കാരശ്ശേരി, സംജിത് ചേപ്പാലി, അഖിൽ വിശ്വനാഥ്, അമൽ രാജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |