കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് അതിവേഗം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന പദ്ധതി പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദർശിച്ച എം.എൽ.എ നിർമ്മാണ കമ്പനി അധികൃതരോട് പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടികെ. മോഹൻദാസ്, വൈസ് പ്രസിഡന്റ് ഒ.ടി നഫീസ, കെ.ടി അബ്ദുറഹ്മാൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വി.പി റഷീദ്, കെ.മുഹമ്മദ് സാലി, പി.കെ സുരേഷ് മാഷ്, വി.പി മൊയ്തു, എം.കെ അബ്ദറഹ്മാൻ, പി.പി ദിനേശൻ, പി.പി ആലിക്കുട്ടി, ഇ .എം അസ്ഹർ, സുബൈർ പി, ജിതിൻ കെ കെ, കേളോത്ത് ഹമീദ്, അറക്കൽ അലി, ഫൈസൽ, കെ ടി കുട്ട്യാലി, റാഷിദ് മാപ്പിളാണ്ടി അബ്ദുല്ല എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |