രാമനാട്ടുകര: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ബോധവത്ക്കരണം നൽകി. ഫറോക്ക് അസി.പൊലീസ് കമ്മിഷണർ ഓഫീസിന് കീഴിൽ സംഘടിപ്പിച്ച പരിപാടി അസി പൊലീസ് കമ്മിഷണർ എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു, ഫറോക്ക് പ്രിൻസിപ്പൽ എസ് ഐ എം കെ.മിഥുൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, പന്നിയങ്കര എസ് ഐ മുനീർ, നല്ലളം എസ് ഐ ഷൈജു, പന്തീരങ്കാവ് എസ് ഐ,ജാക്സൺ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ട്രഷറർ പി എം അജ്മൽ, ജില്ലാ സമിതി അംഗം അസ്ലം പാണ്ടികാശാല എന്നിവർ പ്രസംഗിച്ചു, ട്രാഫിക് സംബന്ധമായും, വ്യാപാരികളുമായി ബന്ധപ്പെട്ട മറ്റും വിഷയങ്ങളിൽ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |