കുറ്റ്യാടി: മണ്ണൂർ ഗവ എൽ.പി സ്കൂളിൽ ഒരു വർഷകാലം നീണ്ട് നിൽക്കുന്ന വായനാ വസന്തം പരിപാടിയുടെ ഭാഗമായി എഴുത്തുകാരനും അദ്ധ്യാപകനുമായ നവാസ് മൂന്നാം കൈ രചിച്ച പതിനഞ്ച് പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് കൈമാറി. കവി രവീന്ദ്രൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പുസ്തക മരം,സാഹിത്യക്വിസ്, അമ്മ വായന, കഥപറയും മുത്തശ്ശി, മികച്ച പ്രാദേശിക വായനക്കാരിയെ ആദരിക്കൽ, വർണക്കൂടാരം, ക്ലാസ് ലൈബ്രറി ഒരുക്കൽ, പുസ്‌തക പ്രദർശനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളോടെയാണ് ആചരിക്കുന്നത്. കെ.കെ അബ്‌ദുല്ല അദ്ധ്യക്ഷത വഹിച്ചു. നവാസ് മൂന്നാംകൈ പ്രഭാഷണം നടത്തി. പി.ഹസീന, പി.കെ റസ്‌മിന, എ.കെ മദീഹ, ആർ.വി വിഷ്‌ണുപ്രിയ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |