രാമനാട്ടുകര: പരിഹാരപുരം യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നിവേദിത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുടെ യോഗ ഡാൻസ് അരങ്ങേറി. യോഗാസനങ്ങൾക്ക് ബാബുരാജൻ, അപ്പുണ്ണി എന്നിവർ നേതൃത്വം നൽകി. ഡോ.പി.കെ ബാലകൃഷ്ണൻ യോഗ സന്ദേശ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ, ശിവദാസൻ, അപ്പുണ്ണി, മോഹൻദാസ് എന്നിവരെ വിദ്യാർത്ഥികൾ ഷാൾ അണിയിച്ച് ആദരിച്ചു. സുന്ദർരാജ് പ്രസംഗിച്ചു. നിവേദിത വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച യോഗ ദിനാചരണം യോഗ ആചാര്യൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രസാദ്, വിദ്യാലയ സമിതി ജോയിൻ സെക്രട്ടറി അജിതൻ, യോഗാദ്ധ്യാപിക ലളിത എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |