SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.05 AM IST

ലഹരിക്കെതിരെ കൂട്ടയോട്ടം

news-
പടം: പാറക്കൽ അബ്ദുള്ള എം എൽ എ ഫ്ലാഗ് ഓഫ് നടത്തുന്നു.

കുറ്റ്യാടി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഫ്ളാഗ്ഓഫ് ചെയ്തു. മരുതോങ്കര റോഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അൻവർ ഷമീം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, വി.കെ റഫീഖ്, സബിന മോഹൻ, സലീന കെ., സെന്തിൽ കുമാർ സി. ഡോ. പ്രജിത്ത് പ്രസംഗിച്ചു. രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു. കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ എം.പി ഷാജി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL