മേപ്പയ്യൂർ: കൃഷിഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി നടത്തിയ ഞാറ്റുവേലചന്ത മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ വടക്കയിൽ അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ അനുജ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽറഹ്മാൻ ഇല്ലത്ത് , കെ.കുഞ്ഞിക്കണ്ണൻ, പ്രസന്നകുമാരി, നിഷ, സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതി, കർമ്മസേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമൻ, സെക്രട്ടറി വി. കുഞ്ഞിരാമൻ കിടാവ്, കെ കെ മൊയ്തീൻ, ജയരാജൻ കുണ്ടയാട്ട്, അബ്ദുൽസലാം നാഗത്ത് പ്രസംഗിച്ചു. കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി.പി അജീഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |