SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

നാളികേരസംഭരണ കേന്ദ്രം ഉദ്ഘാടനം

photo
നാളികേര സംഭരണ കേന്ദ്രം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു

താമരശേരി: താമരശേരി ഫാർമർ പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യ സംരംഭമായ നാളികേര സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാരാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് സൊസൈറ്റിയിൽ അംഗമാകുന്നത് വഴി സംഘത്തിന്റെ ഉടമസ്ഥാവകാശത്തിൽ പങ്കുകാരാകാനും, ലാഭവിഹിതം ലഭിക്കാനും, കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാനും കഴിയും. ജില്ലാ കോർഡിനേറ്റർ ഹബീബ് റഹ്മാൻ,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗിരീഷ് കുമാർ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് മെഹറൂഫ്, ബിന്ദു ആനന്ദ്, ജോതി സുനിൽ, പി.ഉല്ലാസ് കുമാർ, കെ.വി.സെബാസ്ത്യൻ, കെ.സി.വേലായുധൻ, ഒ.പി.ഉണ്ണി, കെ.എം.ജോസഫ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL