മുക്കം: കാർഷിക വികസന - കർഷക ക്ഷേമ വകുപ്പ് മുക്കം നഗരസഭയുടെയും കൃഷിഭവൻ്റെയും സഹകരണത്തോടെ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. നഗരസഭ ചെയർപേഴ്സൺ കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. സി.എ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. അജ്സൽ ഓമശ്ശേരി ക്ലാസെടുത്തു. കെ.എ.ഷബീർ അഹമ്മദ്, അബ്ദുൽ അസീസ് വാർപ്പിൽ, ഭവന വിനോദ്, കെ.പി.ബിന്ദു, മനീഷ ഉള്ളാട്ടിൽ, റൈനീഷ് നീലാംബരി, ശിവശങ്കരൻ വളപ്പിൽ, കെ.ടി.അബ്ദുള്ളക്കുട്ടി, ഗിരിജ, ഷെരീഫ് വെണ്ണക്കോട്, ജസീല അസീസ്, വി.ബനൂജ, ബബിത മനോജ്, രാജൻ കുടുക്കേങ്ങൽ, ലീല പുൽപ്പറമ്പിൽ, വി.എം.റഹ്‌മത്ത്, ഷജീഷ് വായലത്ത്, സുനിൽ പൊയ്യേരി, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |