ബാലുശ്ശേരി: സി.പി.എം കണ്ണാടിപ്പൊയിൽ ബ്രാഞ്ച് ഓഫീസിനുവേണ്ടി നിർമ്മിച്ച എ.കെ.ജി മന്ദിരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുമാരൻ ഹാൾ സി.പി.എം ജില്ലാസെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് വി.വി. ബാലൻനായർ പതാക ഉയർത്തി. കിനാലൂർ ലോക്കൽ സെക്രട്ടറി എ.സി ബൈജു റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാകമ്മിറ്റിയംഗം ഇസ്മയിൽകുറുമ്പൊയിൽ, വി.എം കുട്ടികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.ആർ. ജിതേഷ് സ്വാഗതവും പി.എൻ. ഭരതൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |