ബേപ്പൂർ: ബേപ്പൂർ–കോഴിക്കോട് റൂട്ടിൽ സർക്കാർ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് അടിയന്തരമായി അനുവദിക്കണമെന്ന് ചിന്ത ലൈബ്രറി ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് പി.പി. ബീരാൻകോയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി അനൂപ്, ടി.കെ. സുനിൽകുമാർ, എം. ഷീജ, വി.എസ്. ലാലൻ, കെ.വി. അബ്ദുൽ സമദ്, ഒ. പ്രമോദ്, യു. സൂര്യ, ഫൈസൽ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സി. ചന്ദ്രശേഖരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ. സ്നേഹലത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |