SignIn
Kerala Kaumudi Online
Saturday, 11 July 2026 3.01 AM IST

പെൻഷനേഴ്സ് കൺവെൻഷൻ

kunnamangalamnews
കെ.എസ്.എസ്.പി.യു. ചാത്തമംഗലം യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നദീറ ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ അജിത ആണിയം വീട്ടിൽ മുഖ്യാതിഥിയായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പെൻഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. പ്രകാശൻ കുരുവട്ടൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി. എം. ബാലകൃഷ്ണൻ ക്ലാസെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ.വേണു, എം.ആർ.രാജേശ്വരി, സുധർമ്മ, കിഷോർ, രാമൻ നമ്പൂതിരി, ഒ.കെ.ബേബി, രാജൻ, കെ.ഭരതൻ, പി.പ്രേമകുമാരി എന്നിവർ പ്രസംഗിച്ചു. പി.പ്രകാശൻ സ്വാഗതവും ടി.വേലായുധൻ നന്ദിയും പറഞ്ഞു. പെൻഷൻ അംഗങ്ങളുടെ രാഗമാലിക ഗ്രൂപ്പിന്റെ കലാപരിപാടികൾ അരങ്ങേറി.

English Summary

The Kerala State Service Pensioners Union (KSSPU) Chathamangalam Unit Convention was inaugurated by Panchayat President M.K. Nadeera. Unit President P. Madhusoodanan presided over the event. Children of pension members who achieved high success in various examinations were honored. An organizational report was presented, a class was conducted, and several officials delivered speeches. The convention concluded with cultural programs by the 'Ragamalika' group.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL