വേളം: സി.പി.ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം വേളം ലോക്കൽ കമ്മിറ്റി കാൽനട ജാഥ നടത്തി. പള്ളിയത്ത് ജില്ലാസെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനംചെയ്തു. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി പവിത്രൻ പ്രസംഗിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, ജാഥാലീഡർ സി.രാജീവൻ, ഉപലീഡർ പി.ടി ജയന്തി, ഡയറക്ടർ ടി.സുരേഷ്, ഷിബുരാജ് വാച്ചാക്കൽ, കെ.കെ ബാലകൃഷ്ണൻ, സി.രജീഷ്, ജലീഷ് കരുവോത്ത്, ടി ബാലകൃഷ്ണൻ പ്രസംഗിച്ചു. പെരുവയലിൽ നടന്ന സമാപന സമ്മേളനം അജയ് ആവള ഉദ്ഘാടനം ചെയ്തു. പരപ്പിൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |