വടകര: ഭാരതത്തിന്റെ സ്വാതന്ത്ര്യം ലഭിച്ച 80 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡൽഹിയിലെ ചെങ്കോട്ടയിൽ വന്ദേമാതര ഗാനാലാപനം നടന്നത് രാഷ്ടത്തിന്റെ ആത്മാവ് ഉണരുന്നതിന്റെ ലക്ഷണമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. ഓർക്കാട്ടേരി രാഷ്‌ട്രചേതനയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമല്ല ഭാരതത്തെ കീഴടക്കിയ ഒട്ടനവധി വൈദേശിക അക്രമണങ്ങളിൽ നിന്നുമുള്ള മോചനം കൂടിയായിരുന്നു സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. എം.പി മന്മഥൻ , എ.കെ വിജയൻ , എം.എം രമേശ് കുമാർ, മനോഹരൻ മുയിപ്ര , പ്രേംസായി പി.കെ. ദിനേശൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |