SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

ധാരണാപത്രം ഒപ്പുവച്ചു

kunnamangalamnews
കേന്ദ്ര സ്ഥിതിവിവരക്കണക്ക്മന്ത്രാലയവും കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോൾ

കുന്ദമംഗലം: രാജ്യത്തെ സ്ഥിതിവിവരക്കണക്ക് വിശകലനവും ഡാറ്റാ അധിഷ്ഠിത നയരൂപീകരണവും കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നടത്തിപ്പ് മന്ത്രാലയവും കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. അക്കാദമിക് മേഖലയിലെ സാങ്കേതികമികവും സർക്കാരിന്റെ സ്ഥിതിവിവരക്കണക്ക് സംവിധാനവും തമ്മിലുള്ള കൂട്ടായ്മയിലൂടെ ഡാറ്റാ അനലിറ്റിക്‌സ് രംഗത്ത് പുത്തൻ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. എൻ.ഐ.ടി സെന്റർ ഫോർ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് റിലേഷൻസ് ചെയർപേഴ്‌സൺ ഡോ. മുരളി കെ.പി., പ്രസൂൺ വർമ്മ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ആർ.സുഭാഷിണി, ഡോ. ചന്ദ്രമണിചൗധരി ഡോ. നിർമൽകുമാർ ബോറൻ, കെ.ഷിജീഷ്, എം.സിതേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL