തിരൂർ: പെരിങ്ങോട് ആമക്കാവ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ തുഞ്ചത്തെഴുത്തച്ഛൻ പുരസ്ക്കാരം തിരൂർ ദിനേശിനും രംഗനാഥനും. മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത ദർശനം രചനകളിലൂടെ മലയാളികളിലേക്ക് പകരാൻ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രഥമപുരസ്ക്കാരം തിരൂർ ദിനേശിനു നൽകാൻ തിരുമാനിച്ചതെന്ന് ആമക്കാവ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ഗോപാലകൃഷ്ണൻ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണകൾ നിലനിർത്താൻ പ്രവർത്തിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ തുഞ്ചൻഭക്തിപ്രസ്ഥാനം പഠന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനാണ് രംഗനാഥൻ. മണലുവിളയിലെ തുഞ്ചൻ സ്മാരകത്തിന്റ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. ഈ മാസം 15ന് വൈകിട്ട് ഏഴിന് പെരിങ്ങോടുള്ള കൈപ്പഞ്ചീരി ശിവ-വിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |