മലപ്പുറം : ഹിന്ദി അദ്ധ്യാപക് മഞ്ച് (ഹം) ജില്ലാ പ്രവർത്തക കൺവെൻഷൻ
മലപ്പുറം എ.യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു. ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.കെ.എം. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ ഹിന്ദി ടീച്ചേഴ്സിനായി നടത്തിക്കൊണ്ടിരിക്കുന്ന കെ ടെറ്റ് പരിശീലന ക്ലാസ്സ് എടുത്തവരേയും ഹിന്ദി ഡെയ്ലി ന്യൂസ് റീഡേഴ്സിനേയും യോഗത്തിൽ ആദരിച്ചു . എ.കെ. മഞ്ജു, എൻ.പി. രാജേഷ് കുമാർ , ടി.എം ഗിരിജ , കെ. ബിന്ദു എന്നിവർ ആദരം ഏറ്റുവാങ്ങി.
2026-27 അദ്ധ്യയന വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തൃപ്പനച്ചി എ. യു.പി സ്‌കൂളിലെ ഷഹബാസ് അഹമ്മദിന് ആദ്യ മെമ്പർഷിപ്പ് നൽകി സംസ്ഥാന സമിതി അംഗം എ റഫീഖ് തുടക്കം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |