SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.10 PM IST

അലവൻസ് വർദ്ധിപ്പിക്കണം

d
സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ പെരിന്തൽമണ്ണ താലൂക്ക് സമ്മേളനം കെ എസ് ടി എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രേറിയന്മാരുടെ വേതനം കാലോചിതമായി വർദ്ധിപ്പിക്കണമെന്ന്‌കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ പെരിന്തൽമണ്ണ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ക്യാപ്റ്റൻ ലക്ഷ്മി വനിത വായനശാലയിൽ കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.ജോതി അദ്ധ്യക്ഷയായി. ലൈബ്രറി കൗൻസിൽ താലൂക്ക് പ്രസിഡന്റ് എം.അമ്മിണി, ജില്ലാ സെക്രട്ടറി ഉഷ ഹരിദാസ് സംസാരിച്ചു. യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വിനോദ് കുമാർ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു . കെ.വി.ഗീത സ്വാഗതവും എം.പി.രുഗ്മിണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജൻ മാട്ടറ പ്രസിഡന്റ്, കെ ജോതി, ഹരിപ്രിയ വൈസ് പ്രസിഡന്റുമാർ, എം.പി രുഗ്മിണി സെക്രട്ടറി, കെ.രാജേഷ്, കെ.വി ഗീത ജോയിന്റ് സെക്രട്ടറിമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL