
തിരൂർ: തിരൂർ പൂക്കയിൽ കടയുടെ കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയായിൽ നിറുത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച രാവിലെയാണ് കാർ കത്തിയത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. ആലത്തിയൂർ സ്വദേശിയായ കളത്തിൽപടി നുസ്‌റത്ത് ഈ മാസം വാങ്ങിയ പുതിയ മാരുതി ഈക്കോ കാറാണ് കത്തി നശിച്ചത്.
ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. തിരൂർ പോലീസ് അന്വേഷണം നടത്തിവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |