SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.20 AM IST

ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ്

photo
ഫോട്ടോ: സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ക്ലാസ് എ എം വി ഐ . കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അദ്ധ്യയന വർഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വച്ച് നടന്ന ബോധവത്ക്കരണ ക്ലാസ് തിരൂരങ്ങാടി എ.എം.വി.ഐ കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ രക്ഷയ്ക്ക് ഡ്രൈവർമാരുടെയും ആയമാരുടെയും കരുതൽ സ്പർശം എന്ന വിഷയത്തിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്.സജിത്ത് ക്ലാസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ മുന്നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL