പെരിന്തൽമണ്ണ: അപകട ദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടി പൊതുജനങ്ങൾക്കായി പരിശീലന ക്ലാസ്സ് നടത്തി ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ്. പരിശീലന ക്ലാസ് പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൻ പച്ചീരി സുരയ്യാ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയ്നർ ഡോ. മുഹമ്മദ് യാസറിന്റെ നേതൃത്വത്തിൽ ഷെമീർ കൽപകഞ്ചേരി,പ്രസീത മഞ്ചേരി എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രവർത്തകരുടെ മക്കൾക്കായുള്ള പഠനോപകരണങ്ങളും വേദിയിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ഹുസ്സൻ കക്കൂത്ത് പ്രവർത്തകർക്ക് കൈമാറി. പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ഷേമനിധി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും ട്രോമാ കെയർ പ്രവർത്തകയുമായ തോട്ടശ്ശേരി ഖദീജ, ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, സനൂബ് തട്ടാരക്കാട്, ശുഹൈബ് മാട്ടായ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |