SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

മെഡിസെപ്പിലെ ന്യൂനത പരിഹരിക്കണം

s
കേരള സ്‌റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം പി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: അപാകതകളും ന്യൂനതകളും പരിഹരിച്ച് മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കുക, പൂർണ്ണ പെൻഷന് സർവീസ് 20 വർഷമാക്കി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. വി.എസ്.ജോയ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോദരൻ നായർ, ജനറൽ സെക്രട്ടറി കല്ലറ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.എസ്.ഗോപാലകൃഷ്ണൻ, ട്രഷറർ ജോസ് പീറ്റർ, സെക്രട്ടറി അയ്യപ്പുട്ടി, ജില്ലാ സെക്രട്ടറി ഇ.കെ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL