SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.10 AM IST

പി.എസ്.സി നിയമനത്തിൽ മെല്ലെപ്പോക്ക്; ക്ഷേമനിധി ബോർഡിൽ 51 താത്ക്കാലിക ജീവനക്കാർ

മലപ്പുറം: ജില്ലയിൽ വിവിധ ക്ഷേമനിധി ബോർഡുകളിൽ താത്ക്കാലിക തസ്തികയിൽ ജോലി ചെയ്യുന്നത് 61 പേർ. ക്ലർ‌ക്ക്- 51,​ ഓഫീസ് അറ്റൻ‌‌ഡന്റ് - 5,​ ഡാറ്റ എൻട്രി ഓപ്പറേറ്റർ -3,​ കാഷ്വൽ സ്ലീപ്പർ -1,​ ടൈപ്പിസ്റ്റ്- 1 എന്നിങ്ങനെ തസ്തികയിലാണ് താത്ക്കാലിക ജീവനക്കാരുള്ളത്. ഇതിൽ പത്ത് വർഷത്തിലധികമായി ഒരേയിടത്ത് ജോലി ചെയ്യുന്നവരുമുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ നിയമനം ലഭിച്ചവരും വിവിധ ബോർഡുകളിലുണ്ട്. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിലെ നിയമനമടക്കം ഇഴഞ്ഞു നീങ്ങുമ്പോഴാണ് ഒഴിവുള്ള തസ്തികയിൽ തന്നെ വർഷങ്ങളായി താത്ക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നത്. പലതും രാഷ്ട്രീയ നിയമനമെന്ന ആരോപണം ഒരുവശത്തുണ്ട്. ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ മേലധികാരികളുടെ അലംഭാവത്തിന്റെ കൂടി തെളിവാകുകയാണ് ഇത്രയധികം താത്ക്കാലിക ഒഴിവുകൾ.

ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ ജില്ലാ ഓഫീസിലാണ് ഏറ്റവും കൂടുതൽ താത്ക്കാലിക ജീവനക്കാരുള്ളത് -18 പേർ. ഇതിൽ 13 പേർ എൽ.ഡി ക്ലർക്കുമാരും മൂന്നുപേർ ഡാറ്റ എൻട്രി ഓപ്പറേറ്ററും രണ്ടുപേർ ഓഫീസ് അറ്റൻഡന്റുമാണ്. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ പത്ത് താത്ക്കാലിക ജീവനക്കാരുണ്ട്. മുഴുവൻ പേരും എൽ.ഡി ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവരാണ്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ എട്ട് ക്ലർക്ക് തസ്തികയിൽ താത്ക്കാലിക ജീവനക്കാരാണ്. ഇതിൽ എല്ലാവരും ഈ വർഷം ജൂണിൽ ജോലിയിൽ പ്രവേശിച്ചവരാണ്.

ബോർഡ് ജില്ലാ ഓഫീസ്........................:താത്ക്കാലിക ജീവനക്കാർ‌

കർഷക തൊഴിലാളി ക്ഷേമനിധി ‌...........:അഞ്ചുപേർ

(മൂന്ന് ക്ലർക്ക്, ഒരുഓഫീസ് അറ്റൻഡന്റ്,​ ടൈപ്പിസ്റ്റ്-1)

ഷോപ്പ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ....ഒരാൾ(എൽ.ഡി ക്ലർക്ക്)​

തയ്യൽ തൊഴിലാളി ക്ഷേമനിധി.................... അഞ്ച് പേർ

(കാഷ്വൽ സ്വീപ്പർ-1, ക്ലർക്ക് -2, ഓഫീസ് അറ്റൻഡന്റ്-2)​

അസംഘടിത തൊഴിലാളി സാമൂഹ്യ

സുരക്ഷാ ബോർഡ്..................................:രണ്ടുപേർ

(ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ്)​

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്...........................:11

(എൽ.ഡി ക്ലർക്ക്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL