മലപ്പുറം: കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ കേരളകൗമുദിയുടെ നേതൃത്വത്തിൽ ഈ മാസം 5ന് മലപ്പുറത്ത് 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കും. കൊവിഡിന് ശേഷമുള്ള ആരോഗ്യ വെല്ലുവിളികളും ഡിജിറ്റൽ ഹെൽത്ത് കെയർ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ മികച്ച ഡോക്ടർമാരും ആരോഗ്യ നയരൂപീകരണ വിദഗ്ദ്ധരും കോൺക്ലേവിൽ പങ്കെടുക്കും.
രാവിലെ 10ന് സൂര്യ റീജ്യൻസിയിൽ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ ഡോ. വി.വിനോദ് മുഖ്യാതിഥിയാകും. പാനൽ ചർച്ചയ്ക്ക് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ്, ലേക്‌ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് (ലിവർ ട്രാൻസ്‌പ്ളാന്റേഷൻ) ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടി, സർജൻ ഡോ. അജേഷ് രാജൻ, ഐ.എം.എ മലപ്പുറം പ്രസിഡന്റ് ഡോ. കെ.ടി.അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുക്കും. ഐ.എം.എ മലപ്പുറം ബ്രാഞ്ചും ഗവ. വിമൺസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും കോൺക്ലേവിൽ പങ്കാളികളാവും.
മികച്ച ആരോഗ്യശീലങ്ങളെക്കുറിച്ചും ചികിത്സാ രംഗത്തെ അത്യാധുനിക മുന്നേറ്റങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകാനും കോൺക്ലേവ് അവസരമൊരുക്കും. ആരോഗ്യസംരക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ സംവാദങ്ങൾക്കും വേദി സാക്ഷ്യം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |