മലപ്പുറം: ജില്ലയിൽ ഈ മാസം പെയ്ത ശക്തമായ മഴയിലുണ്ടായത് 1.69 കോടി രൂപയുടെ കൃഷിനാശം. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും ചെയ്ത കൃഷികൾ വ്യാപകമായി നശിച്ചത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. കൃഷി നശിച്ച ഭൂരിഭാഗം പേരും ബാങ്കിൽ നിന്നും ലോണെടുത്ത് കൃഷിയിറക്കിയവരാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് വാഴക്കൃഷിയാണ്. കുലച്ച 43,006 വാഴകൾ നശിച്ചതിലൂടെ 1.22 കോടിയുടെ നഷ്ടമുണ്ടായി. കുലയ്ക്കാത്ത 21,150 വാഴകൾ നശിച്ചതിലൂടെ 31.72 ലക്ഷം രൂപയുടെ നഷ്ടവും റിപ്പോർട്ട് ചെയ്തു.
52 ഹെക്ടർ നെൽപ്പാടം നശിച്ചതിലൂടെ എട്ട് ലക്ഷം രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. 25.2 ഹെക്ടറിലെ മരച്ചീനി കൃഷി നശിച്ചതിലൂടെ 2.52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 16.3 ഹെക്ടറിലെ പച്ചക്കറികൾ നശിച്ചതിലൂടെ 4.07 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 47 തെങ്ങുകൾ നശിച്ചതിലൂടെ 62,800 രൂപയുടെയും 20 കമുകുകൾ നശിച്ച് 6,000 രൂപയുടെയും നഷ്ടം സംഭവിച്ചു.
നഷ്ടമേറെ വേങ്ങരയിൽ
ബ്ലോക്ക് - കൃഷിനാശം
വേങ്ങര - 59.76 ലക്ഷം
വണ്ടൂർ - 25.29 ലക്ഷം
കാളികാവ്- 24.30 ലക്ഷം
പരപ്പനങ്ങാടി- 19.52 ലക്ഷം
കൊണ്ടോട്ടി- 16.85
മഞ്ചേരി- 12.90 ലക്ഷം
മലപ്പുറം- 5.40 ലക്ഷം
വളാഞ്ചേരി- 3.21 ലക്ഷം
അങ്ങാടിപ്പുറം- 1.75 ലക്ഷം
തവനൂർ- 14,100
പെരുമ്പടപ്പ്-9,750
കർഷകർ ഇൻഷ്വറൻസ് എടുക്കാൻ മടിക്കുന്ന പ്രവണതയും ഏറെയാണ്. ഈ അവസ്ഥ മാറേണ്ടത് അനിവാര്യമാണ്.
ഇ.കെ.സൈഫുന്നീസ, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രികൾച്ചർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |