SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

പള്ളിയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

prathi
പള്ളിയിലെ മോഷണത്തിലെ പ്രതി

തിരൂർ : പള്ളികളിൽ കയറി മോഷണം നടത്തിയ കേസിൽ അരീക്കോട് പെരുംമ്പറമ്പ് സ്വദേശിയായ ടി.പി. മുഹമ്മദ് ഫൈറൂസിനെ ( 29 ) പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽസമയത്ത് പള്ളിയിൽ കയറിയ ഇയാൾ മുകൾ നിലയിൽ ഉസ്താദ് താമസിക്കുന്ന മുറിയിൽ കയറി

തൂക്കിയിട്ട ഷർട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ കണ്ണൂർ , അരീക്കോട് , മലപ്പുറം എന്നിവിടങ്ങളിൽ കളവു കേസുകളുണ്ട്. പ്രതിയായ മുഹമ്മദ് ഫൈറൂസിനെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ജിഷ്‌ണു, ജിതിൻ , രാജശേഖരൻ , നസീർ തിരൂർക്കാട് എന്നിവരും പൊലീസ് ഉദ്യോഗസ്‌ഥരായ ബിജോ വർഗ്ഗീസ് , ജീനിഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL