അലനല്ലൂർ: പഞ്ചായത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾക്ക് രൂപം നൽകുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കാമ്പെയിൻ സംഘടിപ്പിച്ചു. ഇതിനായി 20 അംഗങ്ങൾ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. അലനല്ലൂർ, എടത്തനാട്ടുകര എന്നി ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപീകരിച്ച് കാമ്പയിനുകൾ, എല്ലാ വാർഡുകളിലെയും 100 വീടുകൾ കേന്ദ്രീകരിച്ച് ക്ലസറ്ററുകൾ രൂപീകരിച്ച് ബോധവത്കരണം, രാത്രി വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളും പൊലീസിന്റെ നിരീക്ഷണവും ഏർപ്പെടുത്താനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ അദ്ധ്യക്ഷത വഹിച്ചു. മേലാറ്റൂർ എസ്.ഐ ഷരീഫ് തോടേങ്ങൽ, നാട്ടുകൽ എസ്.ഐ രാമദാസ്, എക്‌സൈസ് പ്രിവന്റീവ് ഓഫിസർ പ്രവീൺ കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.കെ.ബക്കർ, എം.ജിഷ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |