SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.37 PM IST

മഴയിൽ നെല്ല് മുങ്ങി

nellu
കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ നല്ലേപ്പിള്ളി ഭാഗത്ത് കൊയ്യാറായ പാടത്ത് നെൽചെടികൾ വീണമർന്ന നിലയിൽ

ചിറ്റൂർ: വേനൽമഴയിൽ ചിറ്റൂർ മേഖലയിൽ നല്ലേപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊയ്ത്തിനു പാകമായ നെൽപാടങ്ങൾ വീണമർന്നു. ഇത് വലിയ നഷ്ടത്തിനിടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൊയ്യാനായി കൊയ്ത്ത് യന്ത്രങ്ങൾ കാത്ത് നിൽക്കുമ്പോൾ കനാൽവെള്ളം എത്തിയതും നെൽപാടങ്ങളിൽ വെള്ളം നിറഞ്ഞതുമായ പ്രശ്നത്തിനിടയിലാണ് മഴയുടെ വരവ്. ചാറ്റൽ മഴയിൽ തന്നെ ഇത്തരത്തിൽ നെൽചെടികൾ വീണു നശിച്ചാൽ കനത്ത മഴ പെയ്താൽ നന്നായി വളർന്ന നെൽചെടികൾ വ്യാപകമായി വീഴുമെന്നും ഇതു വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും കർഷകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL