ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പ്രേംകുമാർ തച്ചനാട്ടുകര, കരിമ്പുഴ മേഖലകളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. തച്ചനാട്ടുകര തള്ളച്ചിറയിൽ പര്യടന പരിപാടി ആരംഭിച്ചു. കുണ്ടൂർകുന്ന്, കാരട്, ചോളോട് എന്നിവിടങ്ങളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കരിമ്പുഴ പഞ്ചായത്തിലെ ചോലകുറിശ്ശി, കുന്നത്ത് പീടിക, കുന്നക്കാട്, കോട്ടപ്പുറം, കാവുണ്ട, തോട്ടര, കരിമ്പുഴ, കൂട്ടിലക്കടവ് ഭാഗങ്ങളിൽ പര്യടനത്തിൽ വൻ സ്വീകരണം ലഭിച്ചു. വൈകിട്ട് കുറവൻകുന്ന്, വാക്കടപ്പുറത്തെത്തി പര്യടനം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |