
പാലക്കാട്: കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ ഗതാഗത സൗകര്യത്തിനുമായി ഇന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ആലത്തൂർ പൊലീസ് അറിയിച്ചു. ചേലക്കര, പഴയന്നൂർ ഭാഗങ്ങളിൽ നിന്നും ആലത്തൂർ ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ തോണിക്കടവ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വടക്കഞ്ചേരി വഴി ആലത്തൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
ഒറ്റപ്പാലം/പഴമ്പാലക്കോട് ഭാഗത്ത് നിന്ന് ആലത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ തോണിപ്പാടം, പത്തനാപുരം, ആറാപ്പുഴ, വെങ്ങന്നൂർ വഴി തിരിഞ്ഞു പോകണം.ആലത്തൂർ ടൗണിൽ നിന്നും പഴയന്നൂർ, ചേലക്കര, ഒറ്റപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലമൽമൊക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ദേശീയപാത വഴി വടക്കഞ്ചേരി, മണപ്പാടം, തോണിക്കടവ് വഴി യാത്ര തുടരേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |