പാലക്കാട: സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ദയ പറക്കുന്നം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് എ.കെ.സുൽത്താൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ്‌സെക്രട്ടറി മുസ്തഫ അറയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.മുഹമ്മദ് ഷെറീഫ്, കെ.ഷൺമുഖൻ, പി.എൻ.എ.സത്താർ, എ.സെയ്തലവി, ഉസ്താദ് ഹബീബുള്ള, ഹുസ്സൈൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |