SignIn
Kerala Kaumudi Online
Saturday, 25 April 2026 4.47 AM IST

കെ.എസ്. ആർ.ടി.സി വിഷു-ഈസ്റ്റർ സ്‌പെഷ്യൽ സർവ്വീസ് പാലക്കാട് ഡിപ്പോ തൂക്കി

Increase Font Size Decrease Font Size Print Page

ksrtc-pkd

വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

പാലക്കാട്: കെ.എസ്.ആർ.ടി.സി വിഷു -ഈസ്റ്റർ സ്‌പെഷ്യൽ സർവ്വീസുകളിൽ ജില്ലയിൽ റെക്കോർഡ് വരുമാന നേട്ടവുമായി പാലക്കാട് ഡിപ്പോ. 17 ലക്ഷത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2025 ൽ സ്‌പെഷ്യൽ സർവ്വീസിന്റെ വരുമാനം 20,15,266 ആയിരുന്നത് 2026 ൽ 37,16,673 ആയി. ജില്ലയിൽ പാലക്കാട്, ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് എന്നീ നാല് ഡിപ്പോകളാണുള്ളത്. വരുമാനത്തിനൊപ്പം പാലക്കാട് ഡിപ്പോയിൽ സർവീസുകളുടെ എണ്ണവും വർദ്ധിച്ചു. 82 ൽ നിന്നും 99 ആയി. പാലക്കാട് -സുബ്രഹ്മണ്യ, പാലക്കാട് -മൈസൂർ , പാലക്കാട് -ഗുരുവായൂർ നൈറ്റ് സർവീസ്, പാലക്കാട് -ആലപ്പുഴ എ.സി , പാലക്കാട് -എറണാംകുളം എ.സി, പാലക്കാട് -കോഴിക്കോട് എ.സി എന്നീ സർവ്വീസുകൾ തുടങ്ങി. പാലക്കാട് -ബാംഗ്ലൂർ സ‌ർവീസ് എ.സിയാക്കുകയും നാല് സൂപ്പർഫാസ്റ്റ് ബസുകൾ പ്രീമിയത്തിലേക്ക് മാറ്റുകയും ചെയ്തു.

വിഷു -ഈസ്റ്റർ സ്‌പെഷ്യൽ സർവ്വീസുകളിൽ നിന്നുള്ള വരുമാനം (ബ്രാക്കറ്റിൽ 2025 ലെ വരുമാനം)

ചിറ്റൂർ- 9,55,096. (8,57,792)
വടക്കഞ്ചേരി- 6,60,281. (4,97,451)
മണ്ണാർക്കാട്- 6,02,454. (6,05,472)

TAGS: LOCAL NEWS, PALAKKAD, KSRTC PKD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.