പാലക്കാട്: ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗജന്യ റസിഡൻഷ്യൽ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18- 30. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജൂലായ് 30 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവർഗ വികസന ഓഫീസ്, പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാക്കണം. ഫോൺ: 04912505383, 04912910366, 04923291915, 04923291155.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |