
മണ്ണാർക്കാട്: ശബരി ഹയർ സെക്കൻഡറി സ്‌കൂൾ പള്ളിക്കുറുപ്പിൽ ഉറുദു ഹിന്ദി ക്ലബ്ബുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രേംചന്ദ് ദിനാഘോഷം പ്രിൻസിപ്പൽ എ.ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.നസറുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ റിട്ട. ഉറുദു അദ്ധ്യാപകൻ കെ.ഇബ്രാഹിം മാസ്റ്റർ മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാന വിതരണവും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി. പ്രധാനാദ്ധ്യാപകൻ കെ.രാമകൃഷ്ണൻ, എം.പി.ജദീറ, കെ.ലിലീപ് കുമാർ, പി.ഷീല, സജ്‌ന കല്ലടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |