SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

കർഷകദിനം

shobhana
മുതലമടയിൽ നടന്ന കർഷകദിനാഘോഷം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: മുതലമട പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാഘോഷം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൃഷിയിൽ മികവ് തെളിയിച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത വിശിഷ്ടാതിഥിയായി. കൃഷി ഓഫീസർ സി.അശ്വതി, കൊല്ലങ്കോട് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ സ്മിത സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. സിയാവുദ്ദീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത അലൈരാജ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.മുഹമ്മദ് മൂസ, പി.സുദേവൻ, റസിയ കാജാഹുസൈൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.രാധ, സി.ഡി.എസ് ചെയർപേഴ്സൺ ജി.അരുണ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL