
തിരുവല്ല: വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലായ വകുപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത് അട്ടിമറിച്ചാണ് എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റിനെ ഉൾപ്പെടെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ഉപഡയറക്ടർ ആഫീസിനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. അനൂപ് അനിരുദ്ധൻ, ഏരിയ സെക്രട്ടറി, സി.എൽ.ശിവദാസ്, ദീപു ഗോപി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
