SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

നിവേദനം നൽകി

Increase Font Size Decrease Font Size Print Page
nivedhanam

കോന്നി : അരുവാപ്പുലത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഐക്യ കർഷക സംഘം കോന്നി മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപിന്റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒയ്ക്ക് നിവേദനം നൽകി. അരുവാപ്പുലം ആറ്റുവശം വലിയപുരയിടത്തിൽ മുരുകൻ , സനോജ്, കരിമ്പനാക്കുഴിയിൽ രാജൻ, രാമകൃഷ്ണൻ,ഐവേലിമഠം രത്നമ്മ എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടാനകൾ വാഴ ,കപ്പ, പച്ചക്കറി തൈകൾ, തെങ്ങ്, പ്ലാവ് എന്നിവ നശിപ്പിച്ചു. കൃഷിയിടങ്ങളിലെ സോളാർ വേലികളും നശിപ്പിച്ചിട്ടുണ്ട്. ജില്ല സെക്രട്ടറി ജോൺസ് യോഹന്നാൻ, ജില്ല ട്രഷറർ മായസന്തോഷ്‌ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL