SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

എസ്.എസ്.എൽ.സി, ഫസ്റ്റടി​ച്ച് പത്തനംതി​ട്ട

road

പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ 99.73 ശതമാനം വി​ജയം നേടി​ ജി​ല്ലാ സംസ്ഥാനത്ത് ഒന്നാമരായി​. ല. പരീക്ഷ എഴുതിയ 9,225 കുട്ടികളിൽ 9,200 പേർ വിജയിച്ചു. 4720 ആൺകുട്ടികളും 4,480 പെൺകുട്ടികളുമാണ് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 25 കുട്ടികൾ മാത്രമാണ്‌ ഉന്നത പഠനത്തിന് യോഗ്യത നേടാതെപോയത്‌. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 162 പേരും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 473 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യു ജില്ലയും പത്തനംതിട്ടയാണ്. 4732 ആൺകുട്ടികളും 4,493 പെൺകുട്ടികളുമാണ്‌ പരീക്ഷയെഴുതിയത്‌. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു പരീക്ഷ. 50 സർക്കാർ സ്കൂളുകളും 109 എയ്‌ഡഡ് സ്‌കൂളുകളും ഏഴ്‌ അൺ എയ്‌ഡഡ്‌ സ്കൂൾ വിദ്യാർത്ഥികളുമാണ്‌ ജില്ലയിൽ എസ്‌.എസ്‌.എൽ.സി എഴുതിയത്‌.

വിജയം : 99.73% ശതമാനം

എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്

ആകെ : 635 കുട്ടികൾ

പെൺകുട്ടികൾ : 441

ആൺകുട്ടികൾ : 194

ഉപജില്ല - പത്തനംതിട്ട : 473, തിരുവല്ല : 162

തു​ര​ങ്ക​പാ​ത​ ​ തു​ലാ​സി​​ൽ

പ​ത്ത​നം​തി​ട്ട​ ​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ജി​ല്ല​ ​വീ​ണ്ടും​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ​തി​നൊ​ന്നാം​ ​സ്ഥാ​ന​ത്താ​യി​രു​ന്ന​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യ്ക്ക് ​നി​ര​വ​ധി​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഏ​ൽ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.​
​എ​ല്ലാ​ ​പ​രീ​ക്ഷ​യും​ ​എ​ഴു​താ​തെ​ ​പോ​യ​വ​രാ​ണ് ​ഇ​ത്ത​വ​ണ​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ​ ​അ​ധി​ക​വും.​ ​പ​ത്ത​നം​തി​ട്ട​ ​റ​വ​ന്യൂ​ ​ജി​ല്ല​യി​ലാ​ണ് ​ഏ​റ്റ​വും​ ​കു​റ​വ് ​കു​ട്ടി​ക​ൾ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ 9225​ ​കു​ട്ടി​ക​ളാ​ണ് ​ജി​ല്ല​യി​ൽ​ ​ഇ​ത്ത​വ​ണ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​
ഇ​തി​ൽ​ 635​ ​കു​ട്ടി​ക​ൾ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​എ​ ​പ്ല​സ് ​നേ​ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 506​ ​ആ​ൺ​കു​ട്ടി​ക​ളും​ 956​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പ​ടെ​ 1462​ ​പേ​ർ​ക്ക് ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​എ​ ​പ്ല​സ് ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​നും​ ​എ​പ്ല​സ് ​നേ​ടി​യ​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​വ​ലി​യ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​പോ​ലെ​ ​ഇ​ത്ത​വ​ണ​യും​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ് ​എ​ ​പ്ല​സി​ലും​ ​മു​ന്നി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL