
പത്തനംതിട്ട : കേരള വെളുത്തേടത്ത് നായർ സമാജം മാത്തൂർ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും സംസ്ഥാന സെക്രട്ടറി വി.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ.വാസു അദ്ധ്യക്ഷതവഹിച്ചു. ജയിൻ മിന്നാരം അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി എം.ആർ.ബാബു ഖജാൻജി സി.എൻ.രാധാകൃഷ്ണൻ, ദയാൽ വി.രാജൻ, പ്രിയാഹരി, പി.കെ.മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു. ടി.ആർ.അജി സ്വാഗതവും ദിലീപ് വി.രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |