
പ്രമാടം : പഞ്ചായത്ത് വി.കോട്ടയം അന്തിച്ചന്ത വാർഡ് 61ാം നമ്പർ അങ്കണവാടിയിൽ 36 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അജിത ടീച്ചറിന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, ഡി.സജി, പ്രസീത രഘു, ജോസ് പനച്ചയ്ക്കൽ, ഷിബു ചെറിയാൻ, എം.കെ.വിജയൻ, പി.ജെയ്സൻ, ബിനോയി കെ.ഡാനിയേൽ, ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |